Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Iceland Has Once Again

യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ അം​ഗ​ത്വം നേ​ട​ൽ വീ​ണ്ടും ഫ്രീ​സാ​ക്കി ഐ​സ്‌​ലൻ​ഡ്

ബ്ര​​​​സ​​​​ൽ​​​​സ്: യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​നി​​​​ൽ അം​​​​ഗ​​​​ത്വം നേ​​​​ടു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ച​​​​ർ​​​​ച്ച​​​​ക​​​​ൾ പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്കേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്ന് ഐ​​സ്‌​​ലൻ​​ഡ് ജ​​​​ന​​​​ത. ഇ​​​​ന്ന​​​​ലെ ന​​​​ട​​​​ന്ന ഹി​​​​ത​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ 52.8 ശ​​​​ത​​​​മാ​​​​നം പേ​​​​രും ച​​​​ർ​​​​ച്ച പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നെ​​​​തി​​​​രാ​​​​യി വോ​​​​ട്ട് ചെ​​​​യ്തു.

യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​കു​​​​ന്ന​​​​തി​​​​നെ 47 ശ​​​​ത​​​​മാ​​​​നം ആ​​​​ളു​​​​ക​​​​ളാ​​​​ണ് അ​​​​നു​​​​കൂ​​​​ലി​​​​ച്ച​​​​ത്. ഹി​​​​ത​​​​പ​​​​രി​​​​ശോ​​​​ധ​​​​ന 2027ഓ​​​​ടെ ന​​​​ട​​​​ത്തു​​​​മെ​​​​ന്നാ​​​​ണു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ക്രി​​​​സ്ട്ര​​​​ൺ ഫ്രോ​​​​സ്റ്റ​​​​ഡോ​​​​ട്ടി​​​​ർ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്ന​​​​തെ​​​​ങ്കി​​​​ലും ഗ്രീ​​​​ൻ​​​​ല​​​​ൻ​​​​ഡി​​​​നെ​​​​തി​​​​രാ​​​​യ അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പി​​​​ന്‍റെ ഭീ​​​​ഷ​​​​ണി​​​​യു‌​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ​​ക്കൂ​​​​ടി​​​​യാ​​​​ണ് ന​​​​ട​​​​പ​​​​ടി വേ​​​​ഗ​​​​ത്തി​​​​ലാ​​​​ക്കി​​​​യ​​​​ത്. 2009നു ​​​​ശേ​​​​ഷ​​​​മു​​​​ള്ള ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ർ​​​​ന്ന പോ​​​​ളിം​​​​ഗാ​​​​ണ് ഇ​​​​ത്ത​​​​വ​​​​ണ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

2,70,000 വോ​​​​ട്ട​​​​ർ​​​​മാ​​​​രി​​​​ൽ 82.5 ശ​​​​ത​​​​മാ​​​​നം പേ​​​​രും ത​​​​ങ്ങ​​​​ളു​​​​ടെ അ​​​​ഭി​​​​പ്രാ​​​​യം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. 2008ലെ ​​​​സാ​​​​മ്പ​​​​ത്തി​​​​ക ത​​​​ക​​​​ർ​​​​ച്ച​​​​യ്ക്ക് ശേ​​​​ഷം 2009ലാ​​​​ണ് യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​കാ​​​​ൻ ഐ​​​​സ്‌​​​​ല​​​​ൻ​​​​ഡ് അ​​​​പേ​​​​ക്ഷ​​​​ ന​​​​ൽ​​​​കി​​​​യ​​​​ത്. എ​​​​ന്നാ​​​​ൽ, 2015ൽ ​​​​ച​​​​ർ​​​​ച്ച​​​​ക​​​​ൾ നി​​​​ർ​​​​ത്തി​​​​വ​​​​ച്ചു.

പ്ര​​​​ധാ​​​​ന വ​​​​രു​​​​മാ​​​​ന​​​​മാ​​​​ർ​​​​ഗ​​​​മാ​​​​യ മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​ന മേ​​​​ഖ​​​​ല​​​​യി​​​​ലെ യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ൻ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളാ​​​​ണ് ഇ​​​​ന്ന​​​​ത്തെ​​​​പ്പോ​​​​ലെ അ​​​​ന്നും ത‌​​​​ട​​​​സ​​​​മാ​​​​യി വ​​​​ന്ന​​​​ത്. ഐ​​​​സ്‌​​​​ലൻ​​​​ഡ് നാ​​​​റ്റോ​​​​യു​​​​ടെ സ്ഥാ​​​​പ​​​​ക അം​​​​ഗ​​​​മാ​​​​ണെ​​​​ങ്കി​​​​ലും അ​​​​തി​​​​ന് സൈ​​​​ന്യ​​​​മി​​​​ല്ല.

പ്ര​​​​തി​​​​രോ​​​​ധ​​​​ത്തി​​​​നാ​​​​യി സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​ക​​​​ളെ​​​​യാ​​​​ണ് ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന​​​​ത്. സു​​​​ര​​​​ക്ഷാ ആ​​​​ശ​​​​ങ്ക​​​​ക​​​​ളാ​​​​ണ് യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​നി​​​​ൽ ചേ​​​​രാ​​​​ൻ ഐ​​​​സ്‌​​​​ല​​ൻ​​​​ഡി​​​​നെ പ്രേ​​​​രി​​​​പ്പി​​​​ക്കു​​​​ന്നൊ​​​​രു ഘ​​​​ട​​​​കം.

Latest News

Corehub Up